കാസര്‍കോട്ട് ഐസ്‌ക്രീം കടയില്‍ മോഷണത്തിനെത്തിയ യുവാവ് പിടിയില്‍

കാസര്‍കോട്ട് ഐസ്‌ക്രീം കടയില്‍ മോഷണത്തിനെത്തിയ യുവാവ് പിടിയില്‍


കാസര്‍കോട്: നഗരത്തിലെ ഐസ്‌ക്രീം കടയില്‍ മോഷണത്തിനെത്തിയ യുവാവ് പോലീസ് പിടിയിലായി.  പൈക്ക നെക്രാജെയിലെ മുഹമ്മദ് ശിഹാബി(30)നെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച  രാത്രി കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ  ഹണി ഐസ്‌ക്രീം ആന്റ് കൂള്‍ ബാറില്‍ നിന്നാണ് ശിഹാബിനെ പിടികൂടിയത്. കടയുടെ പരിസരത്ത് കൂടി നടന്നു പോയവര്‍ കടക്കകത്ത് ആളനക്കം കേട്ട് നഗരത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന എസ് ഐ പ്രദീപ്കുമാറിനെ വിവരമറിയിച്ചു.  തുടര്‍ന്ന് പോലീസ്  കടയുടമ മുഹമ്മദിന് വിവരം കൈമാറി.  ഉടമ എത്തി കട തുറന്നപ്പോള്‍  അകത്ത് പതുങ്ങി നില്‍ക്കുകയായിരുന്ന ശിഹാബിനെ കണ്ടെത്തുകയായിരുന്നു. കടയുടമ ശിഹാബിനെ തടഞ്ഞുവെക്കുകയും പോലീസിനെ വിവമറിയിക്കുകയും ചെയ്തു. കടയിലെത്തിയ പോലീസ് ശിഹാബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കടയുടെ പിറക് വശത്തെ ചുമര്‍ ഫാന്‍ അടര്‍ത്തിമാറ്റിയാണ് അകത്ത് കടന്നത്. ശിഹാബിനെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
ശിഹാബ് നേരത്തെ ഏതാനും മോഷണ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.കാസര്‍കോട് നഗരത്തിലും പരിസരത്തും കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി കടകളില്‍ മോഷണം നടന്നിരുന്നു.
ഇത് സംബന്ധിച്ച് ടൗണ്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments