
കാഞ്ഞങ്ങാട്:് കളിയാട്ട മഹോത്സവത്തിനിടെ ഭക്തരെ തെയ്യം മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കലക്ടറും ജില്ലാ പോലീസ് മേധാവിയും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് തെരുവത്ത് ക്ഷേത്ര കളിയാട്ടത്തിനിടെ തെയ്യക്കോലത്തിന്റെ അടിയേറ്റ് ഭക്തരായ നിരവധിപേര്‍ക്ക് പരുക്കേറ്റിരുന്നു. തെയ്യം ആളുകളെ അടിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഡിസംബറില്‍ കാസര്‍കോട്ട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. സിറ്റിംഗില്‍ ഹാജരാകാന്‍ തെയ്യക്കോലം ധരിച്ചയാള്‍ക്കും അടിയേറ്റവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
0 Comments