റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷന്‍ പുതിയ കൂടുതല്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കി; ഡിസംബര്‍ ഏഴിന് പരിശോധിക്കും

റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷന്‍ പുതിയ കൂടുതല്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കി; ഡിസംബര്‍ ഏഴിന് പരിശോധിക്കും



കാസര്‍കോട്: പഴയ ചൂരിയിലെ മദ്‌റസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ രേഖഖള്‍  വിശദമായ പരിശോധനക്കായി കോടതി ഡിസംബര്‍ 7ലേക്ക് മാറ്റിവെച്ചു. കൊലപാതകവുമായും അതിനു മുന്നോടിയായി നടന്ന പ്രശ്‌നങ്ങളുമായും ബന്ധപ്പെട്ട കേസുകളുടെ പുതിയ രേഖകളാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചത്. ഈ രേഖകള്‍ പരിശോധിക്കാനും മാര്‍ക്ക് ചെയ്യാനുമുള്ള നടപടികള്‍ക്കായി ഹാജരാകുന്നതിന് കോടതി കാസര്‍കോട് സി ഐക്ക് സമന്‍സയച്ചിട്ടുണ്ട്.
2017 മാര്‍ച്ച് 21 ന് അര്‍ധരാത്രിയാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതി കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെഎസ് അജേഷ് എന്ന അപ്പു (20), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിന്‍ (19), മൂന്നാം പ്രതി കേളുഗുഡെ ഗംഗയിലെ അഖിലേഷ് (25) എന്ന അഖില്‍ എന്നിവര്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രതികളെല്ലാം സംഘപരിവാറിന്റെ സജീവപ്രവര്‍ത്തകരാണ്. സാമുദായിക സംഘര്‍ഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിയാസ് മൗലവിയെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് കേസ്. കൊലയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് കളിസ്ഥലത്തുണ്ടായ വാക്ക് തര്‍ക്കത്തിനിടെ പ്രതികളെ ചിലര്‍ മര്‍ദിച്ചിരുന്നു. ഇതോടെയാണ് സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത റിയാസ് മൗലവിയെ സംഘം കൊലപ്പെടുത്തിയത്.

Post a Comment

0 Comments