ഹോട്ടലുടമയെ മര്‍ദിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്

ഹോട്ടലുടമയെ മര്‍ദിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്


ബദിയടുക്ക; ഹോട്ടലുടമയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മധൂര്‍ എസ് പി നഗര്‍ സ്വദേശിയും നെല്ലിക്കട്ടയിലെ ഹോട്ടല്‍ ഉടമയുമായ മുഹമ്മദ് നൗഫലിന്റെ പരാതിയില്‍ നെല്ലിക്കട്ടയിലെ നവാസിനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. മുഹമ്മദ് നൗഫല്‍ ഹോട്ടലിന് പുറത്ത് നില്‍ക്കുന്ന സമയം അതുവഴി വന്ന നവാസ് നൗഫലിനെ നോക്കി കൈവീശുകയും ഹായ് പറയുകയും ചെയ്തിരുന്നു. നൗഫല്‍ പ്രതികരിക്കാതിരുന്നതോടെ രണ്ട് തവണകൂടി കൈ വീശി നവാസ് ഹായ് പറഞ്ഞു. എന്നിട്ടും ഗൗനിച്ചില്ലെന്ന് ആരോപിച്ച് നവാസ് നൗഫലുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് കേസ്.

Post a Comment

0 Comments