സഅദിയ്യ ഗോൾഡൻ ജൂബിലി സോൺ ഉണർത്തു സമ്മേളനവും മീലാദ് സ്നേഹ റാലിയും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

സഅദിയ്യ ഗോൾഡൻ ജൂബിലി സോൺ ഉണർത്തു സമ്മേളനവും മീലാദ് സ്നേഹ റാലിയും സംഘടിപ്പിച്ചുകാഞ്ഞങ്ങാട്:   ഉത്തരകേരളത്തിലെ ഏറ്റവും വലിയ മത ഭൗതിക  സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ദേളി ജാമിഅ സഅദിയ്യയുടെ അമ്പതാം വാർഷികമായ ഗോൾഡൻ ജൂബിലിയുടെ ഭാഗമായ സോൺ തലങ്ങളിൽ നടക്കുന്ന പ്രചരണ ഉണർത്തു സമ്മേളനം ചെയർമാൻ പാറപ്പള്ളി അബ്ദുൽ ഖാദർ ഹാജിയുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ലതീഫ് സഅദി പഴശ്ശിമുഖ്യ പ്രഭാഷണം നടത്തി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് ജഅഫർ സാദിഖ് തങ്ങൾ മാണിക്കോത്ത്, അബ്ദുൽ ഹമീദ് മദനി ബല്ലാ കടപ്പുറം, മടിക്കൈ അബ്ദുള്ള ഹാജി, അശ്റഫ് സുഹ് രി പ രപ്പ, അബ്ദുൽ സത്താർ പഴയ കടപ്പുറം പ്രസംഗിച്ചു. ഹമീദ് മൗലവി കൊളവയൽ സ്വാഗതവും രിഫാഇ അബ്ദുൽ ഖാദർ ഹാജി നന്ദിയും പറഞ്ഞു. സുന്നീ സംഘടനാ കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ അതിഞാലിൽ നിന്നും മാണിക്കോത്തേക്ക് തിരുനബി(സ്വ) കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽമീലാദ് സ്നേഹ റാലിയും നടന്നു.

Post a Comment

0 Comments