LATEST UPDATES

6/recent/ticker-posts

സി ഇബ്രാഹിം ഹാജിയെ ആദരിച്ചു




കാഞ്ഞങ്ങാട്: ദീർഘകാലം അതിഞ്ഞാൽ മഹൽ ജമാഅത്ത് പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് മുൻ വൈസ്‌ പ്രസിഡണ്ടുമായിരുന്ന അതിഞ്ഞാലിലെ പൗര പ്രമുഖൻ സി ഇബ്രാഹിം ഹാജിയെ കോയാപ്പള്ളി നിവാസികൾ ആദരിച്ചു,കോയാപ്പള്ളി മഖാം ഉറൂസ് പ്രഭാഷണ വേദിയിൽ വെച്ചാണ് സി ഇബ്രാഹിം ഹാജിക്ക് ആദരവ് നൽകിയത്.

സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവും ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖും സൂഫീ വര്യരുമായ മാണിയൂർ അഹ്‌മദ് മുസ്‌ലിയാരാണ് സി ഇബ്രാഹിം ഹാജിയെ ഷാൾ അണിയിച്ച് ആദരിച്ചത്, നാടിന്റെ ഏത് പൊതു നന്മയിലും തന്റെ സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും ഭാഗവത്തായി തണലേകിയ അതിഞ്ഞാൽ നാടിന്റെ പൗര പ്രമുഖനാണ് സി ഇബ്രാഹിം ഹാജി.

കോയ പള്ളി പ്രസിഡണ്ട് കെ.കെ. അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, ജമാഅത്ത് ജനറൽ സെക്രട്ടറി പി.എം.ഫറൂഖ് ഹാജി, പ്രഭാഷകൻ നവാസ് മന്നാനി, കോയാപ്പള്ളി ഇമാം ഷിഹാബുദ്ധീൻ തങ്ങൾ അൽ ഹൈദ്രോസി, ഹോസ്‌ദുർഗ് സബ് ഇൻസ്‌പെക്ടർ രാഘവൻ, അതിഞ്ഞാൽ ഖത്തിബ് ഹാഫിള് അനസ് അസ്ഹരി, കോയാപ്പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി  കെഎം  അഹമ്മദ് അഷറഫ് ഹന്ന, ഉറൂസ് കമ്മിറ്റി ചെയർമാൻ തസ്ലിം, മാട്ടുമ്മൽ ഹസ്സൻ, ഉറൂസ് കമ്മിറ്റി ട്രഷറർ ആശിഫ് ഹന്ന,   ബി. കുഞ്ഞാമദ് , പിബി  ഷുക്കൂർ ഹാജി, കോയാപ്പള്ളി സദർ അബ്ദുൾ ഖാദർ സഅദി, ഹസ്സൻ കുഞ്ഞി ഹാജി എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments