
കാഞ്ഞങ്ങാട്: ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന്റെ പ്രചരണാർത്ഥം പ്രചാരണ കമ്മിറ്റി, കാസർഗോഡ് പെഡലേഴ്സ്, ജില്ലാ പരിസ്ഥിതി യുവ സമിതി സംയുക്തമായി മെഗാ സൈക്കിൾ റാലി സംഘടിപ്പിച്ചു. കലോത്സവത്തിന് ആശംസ അർപ്പിക്കുന്നതിനൊപ്പം, അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന ഗതാഗത മാർഗങ്ങൾ ,കാലാവസ്ഥാ വ്യതിയാനവും, ആഗോള താപനവും കുറയ്ക്കുമെന്നും
ഊർജ്ജ പ്രതിസന്ധി മറികടക്കാനും സുസ്ഥിരമായ ആരോഗ്യസ്ഥിതി നിലനിർത്താനുള്ള യാത്രാമാർഗ്ഗം
എന്ന നിലയിൽ സൈക്കിളിംഗിനുള്ള പ്രാധാന്യം ഉയർത്തിപ്പിടിക്കുന്നതിനുമാണ് ഈ പരിപാടി എന്ന നിലയിൽ സൈക്കിൾറാലി വളരെ പ്രസക്തമായി . ബ്രൈയിൻസൈക്കിളിൽ 504 കിലോമീറ്റർ സഞ്ചരിച്ച് ഗിന്നസ് ബുക്കിൽ കയറിയ മുസാദിഖ് റാലിയിൽ പങ്കെടുത്തത് സൈക്കിൾ റാലിയിൽ പങ്കെടുത്തവർക്കും കാഴ്ചക്കാർക്കും ആവേശമുണ്ടാക്കി.കാസർകോഡ് പെഡലേഴ്സ്, 'രക്ഷിതാക്കളുടെയും അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ, .വിവിധക്ലബ്ബ് പ്രതിനിധികൾ,
സന്നദ്ധ സംഘടനകൾ
എന്നിവർക്കൊപ്പം കലാ കായിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.. തൃക്കരിപ്പൂർ നിയോജക മണ്ഡലം 'എം എൽ എ എം.രാജഗോപാലൻ റാലി ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജിജി തോമസ് അധ്യക്ഷത വഹിച്ചു. - സി.രവി (നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ), ഡയറ്റ് ലക്ച്ചറർ വേണുഗോപാലൻ, രതീഷ് അമ്പലത്തറ, പി.രതീഷ് കുമാർ എന്നിവർ സംസാരിച്ചു. വൈകുന്നേരം കാഞ്ഞങ്ങാട് ടൗണിൽ റാലിയുടെ സമാപത്തിൽ പബ്ലിസിറ്റി വൈസ് ചെയർമാൻ സുകുമാരൻ പൂച്ചക്കാടിന്റെ അദ്ധ്യക്ഷതയിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ, കാഞ്ഞങ്ങാട് ഡി. വൈ എസ് പി. കെ.പി.സുധാകരൻ എന്നിവർ മുഖ്യതിഥികളായി. 26 കിലോമീറ്റർ നീളത്തിൽ 200 ലധികം സൈക്കിളുകളിലാണ് റാലി നടന്നത്.നീലേശ്വരത്ത് നടന്ന സ്വീകരണത്തിൽ നഗരസഭാ ചെയർമാൻ കെ.പി. ജയരാജൻ, മുഹമ്മദ് റാഫി എന്നിവർ സൈക്കിൾ ചവിട്ടി അഭിവാദ്യമർപ്പിച്ചു.
0 Comments