കണ്ണൂരിൽ രണ്ട് വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു

കണ്ണൂരിൽ രണ്ട് വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു



കണ്ണൂർ: കണ്ണൂരിൽ രണ്ട് വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു.ചൊക്ലി പുല്ലൂക്കര മുക്കിൽ പീടികയിലാണ് സംഭവം. കിഴക്കെ വളപ്പിൽ ഫഹദ് (17)  ആന കെട്ടിയതിൽ   സെമീൻ (17) എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്.

വൈകിട്ട് സ്കൂൾ വിട്ട് വീട്ടിൽ വന്ന ശേഷം തൊട്ടടുത്ത ഗ്രൗണ്ടിൽ കളിക്കാൻ പോയ ഇരുവരും മടങ്ങി വരവേയാണ് ഇടിമിന്നലേറ്റത്. നാട്ടുകാർ ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments