ന്യൂഡല്‍ഹി: മക്കളെ കഴുത്തറുത്ത് കൊന്ന് മാതാപിതാക്കള്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കി. ഇന്ന് രാവിലെ ഡല്‍ഹിയിലെ ഗാസിയാബാദിലായിരുന്നു സംഭവം. ബിസിനസ്സുകാരനായ ഉദ്യാഗസ്ഥനാണ് മക്കളെ കൊന്ന് ഭാര്യയുമായി ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.
ദമ്പതികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ടായിരുന്ന ഇവര്‍ കുട്ടികളെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷമാണ് കഴുത്തറത്തത്.
ശേഷം ദമ്പതികള്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടുകയായിരുന്നു.ആത്മഹത്യ കുറിപ്പില്‍ ഇവരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തണം എന്ന് പറഞ്ഞ് കുറച്ച് പണവും വെച്ചിരുന്നു. എന്നാല്‍ ഇവരോടൊപ്പം ചാടിയ മറ്റൊരു സ്ത്രീ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ഇയാളുടെ ബിസിനസ് തകരുകയും പലര്‍ക്കായി നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഗുരുതര പരിക്കേറ്റ സ്ത്രീ, ജീവനൊടുക്കിയ ഫാക്ടറി ഉടമയുടെ ബിസിനസ് പങ്കാളിയാണെന്നും രണ്ടാം ഭാര്യയാണെന്നും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കേസില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
0 Comments