
കാഞ്ഞങ്ങാട്: വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൗത്ത് ചിത്താരിവി പി റോഡിലെ ഫാത്തിമ മന്‍സിലില്‍ ടി സുഹറയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കാണാതായത്. വീട്ടിനകത്ത് മുറിയില്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന മേശയുടെ വലിപ്പിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ആഗസ്ത് ഏഴിന് സുഹ്‌റ ഗള്‍ഫില്‍ പോയിരുന്നു. ഈ സമയത്ത് 16.5 പവന്‍ സ്വര്‍ണവും 13 പവന്‍ സ്വര്‍ണവും രണ്ട് ബാഗുകളിലാക്കി ബന്ധുവിനെ ഏല്‍പിച്ചിരുന്നു. നവംബര്‍ 13നാണ് സുഹ്‌റ തിരിച്ചെത്തിയത്. വന്നതിന് ശേഷം ബാഗുകള്‍ തിരികെ വീട്ടില്‍ കൊണ്ട് വെച്ചിരുന്നു. ഇക്കൂട്ടത്തില്‍ നിന്നാണ് 16.5 പവന്‍ ഉള്‍പ്പെട്ട ആഭരണങ്ങള്‍ കാണാതായതെന്ന് പരാതിയിലുണ്ട്.
സുഹറ ബന്ധുവീട്ടിലേക്ക് പോകുന്നതിനായി മേശവലിപ്പില്‍ ഉണ്ടായ സ്വര്‍ണാഭരണങ്ങള്‍ അനുജനെ ഏല്‍പ്പിക്കാന്‍ വേണ്ടി എടുക്കാന്‍ പോയപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി വ്യക്തമായത്. അതിനിടെ വീട്ടിലെത്തിയ ഒരു യുവതിയെ സംശയിക്കുന്നതായി സുഹ്‌റ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
0 Comments