കാസര്‍കോട് നഗരത്തിലെ കടകളില്‍ വീണ്ടും മോഷണം

LATEST UPDATES

6/recent/ticker-posts

കാസര്‍കോട് നഗരത്തിലെ കടകളില്‍ വീണ്ടും മോഷണം


കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ കടകളില്‍ വീണ്ടും മോഷണം. കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട്ടെയും പരിസരങ്ങളിലെയും കടകളില്‍ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പോലീസ് അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുമ്പോഴാണ് വീണ്ടും കടകള്‍ കുത്തിതുറന്നുള്ള മോഷണം നടന്നത്.  വ്യാഴാഴ്ച രാത്രിയാണ് നഗരത്തിലെ ചായക്കടയുടെയും തയ്യല്‍ കടയുടെയും ഓടിളക്കി അകത്ത് കടന്നാണ് പണം കവര്‍ന്നത്. പഴയബ സ് സ്റ്റാന്‍ഡിലെ അലിഫ് ചായക്കടയിലും സമീപത്തെ ഷൂട്ട് വെല്‍ തയ്യല്‍കടയിലുമാണ് മോഷണം നടന്നത്.  എരുതുംകടവിലെ മജീദിന്റെ ഉടമസ്ഥതയിലുള്ള ചായക്കടയിലെ മേശവലിപ്പില്‍ നിന്ന് 4,700 രൂപയും പാറക്കട്ടയിലെ വിജയന്റെ ഉടമസ്ഥതയിലുള്ള തയ്യല്‍ക്കടയില്‍ നിന്ന് 4,000 രൂപയുമാണ് കവര്‍ന്നത്. കടയുടമകളുടെ പരാതിയില്‍ കാസര്‍കോട് പോലീസ് കേസെടുത്തു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നഗരത്തിലെ നിരവധി കടകളിലാണ് മോഷണം നടന്നത്. മിക്കയിടത്തും ഓടിളക്കിയായിരുന്നുകവര്‍ച്ച. കടകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പോലീസ് പരിശോധന കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു.

Post a Comment

0 Comments