
കുമ്പള: കേരള ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ അജ്ഞാതസംഘം കല്ലെറിഞ്ഞു. കല്ലേറില്‍ ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. കൊല്ലൂര്‍ മൂകാംബികയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിന് നേരെയാണ് കല്ലേറ് ഉണ്ടായത്.വെള്ളിയാഴ്ച പുലര്‍ച്ചെ ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിനും കടവത്തിനും ഇടയിലായിരുന്നു സംഭവം. കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന സംഘമാണ് കല്ലേറ് നടത്തിയതെന്ന് ബസ് ഡ്രൈവര്‍ കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു.
0 Comments