
മഞ്ചേശ്വരം: ഏഴുവയസുകാരനെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് പോക്‌സോ നിയമപ്രകാരം കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് രണ്ടുപേര്‍ സ്‌കൂട്ടറില്‍ കയറ്റുകയായിരുന്നു. എന്നാല്‍ വീട്ടിലേക്ക് പോകാതെ സ്‌കൂട്ടര്‍ ഇടുങ്ങിയ റോഡിലൂടെയാണ് പോയത്. ഇതിനിടെ കുട്ടിയെ ഇരുവരും ഉപദ്രവിക്കുകയായിരുന്നു. ഭയചകിതനായി കുട്ടി നിലവിളിച്ചതോടെ സംഘം കുട്ടിയെ ഉപേക്ഷിച്ച് സ്‌കൂട്ടറില്‍ കടന്നുകളയുകയാണുണ്ടായത്. കുട്ടി വീട്ടില്‍ തിരിച്ചെത്തി വിവരം പറയുകയും തുടര്‍ന്ന് രക്ഷിതാക്കള്‍ക്കൊപ്പം മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയുമായിരുന്നു.
Good news channel
മറുപടിഇല്ലാതാക്കൂ