
കാഞ്ഞങ്ങാട് - അല്ലാഹു സ്നേഹിച്ച മഹാന്മാരെ സ്നേഹിക്കലും സിയാറത്ത് ചെയ്യലും ബഹുമാനിക്കലും നമ്മുടെ കടമയാണെന്ന് നിലേശ്വരം ഖാസി ഇ.കെ.മഹ് മൂദ് മുസ് ലിയാർ. മുട്ടുന്തല മഖാം ഉറൂസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സൺ ലൈറ്റ് അബ്ദുൾ റഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, ചീഫ് ഇമാം ഹാഫിള് ശംസിർ ഫൈസി, റഷീദ് മുട്ടുന്തല, നൗഫൽ മുഹമ്മദ്, മിൻഹാജ്,അബ്ദുൾ ഖാദർ ഹാജി റഹ്മത്ത്, മൊയ്തു മമ്മു ഹാജി, അബ്ദുല്ല മിലാദ്, പി.പി.അബ്ദുൾ റഹ്മാൻ, ഫൈസൽ അബ്ദുല്ല, ലത്തീഫ് റഹ്മത്ത്, ബദറുദ്ദീൻസൺ ലൈറ്റ്, ഷാഫി സഖാഫി, അഹ് മദ് കോളിച്ചാൽ, മുഹമ്മദ് വെള്ളിക്കോത്ത്, ഇസ്മായിൽ മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു. തുടർന്ന് സുബൈർ മാസ്റ്ററും, സംഘവും അവതരിപ്പിച്ച കഥാപ്രസംഗം നടന്നു
0 Comments