കാഞ്ഞങ്ങാട് : കോൺഗ്രസ്സിന്റെ നിലപാടുകൾ കലർപ്പില്ലാത്ത രാഷ്ട്രീയ കാപട്യമാണെന്നു ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ: എ പി അബ്ദുൽ വഹാബ് പറഞ്ഞു . കാസറഗോഡ് ജില്ല കമ്മിറ്റി നടത്തിയ കൗൺസിൽ മീറ്റ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം . സ്വാതന്ത്ര്യാനന്തരം കോൺഗ്രസ്സിനെ പിരിച്ചു വിടണം എന്ന മഹാത്മജിയുടെ നിർദ്ദേശത്തിന്റെ പൊരുൾ അറിയാൻ നമുക്കിപ്പോഴാണ് സാധിച്ചത് . മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തിയും നഷ്ടപ്പെട്ടിരിക്കുന്നു .ഫാസിസ്റ്റ് രാഷ്ട്രീയത്തെ വിമർശിക്കുമ്പോൾ മുസ്ലിം ലീഗിന്റെ മുട്ട് വിറക്കുക ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഹോട്ടൽ ബേക്കൽ ഇന്റർനാഷണലിൽ നടന്ന കൗൺസിൽ മീറ്റിൽ ജില്ല
പ്രസിഡന്റ് മൊയ്‌ദീൻ കുഞ്ഞി കളനാട് അധ്യക്ഷം വഹിച്ചു . ദേശീയ വൈസ് പ്രസിഡന്റ് കെ എസ് ഫക്രുദീൻ , സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തി . സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് , ഐ എം സി സി നേതാക്കളായ ഫാറൂഖ് പി എം , റാഷിദ് കോട്ടപ്പുറം , ജില്ല ഭാരവാഹികളായ ഹംസ മാസ്റ്റർ , മാട്ടുമ്മൽ ഹസ്സൻ , റിയാസ് അമലടുക്കം , ഇഖ്ബാൽ മാളിക , എൻ വൈ എൽ സംസ്ഥാന ട്രഷറർ റഹീം ബെണ്ടിച്ചാൽ , എൻ എൽ യു ജില്ല സെക്രട്ടറി ഹനീഫ് കടപ്പുറം , പ്രവാസി ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഹാരിസ് ബേഡി, കാഞ്ഞങ്ങാട് മണ്ഡലം നേതാക്കളായ ബിൽടെക് അബ്ദുല്ല , എം എ ഷഫീക് , കെ സി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു . ജില്ല
ജനറൽ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതവും , സെക്രട്ടറി അമീർ കൊടി നന്ദിയും പറഞ്ഞു .
0 Comments