വിദ്യാര്‍ഥിയെ മര്‍ദിച്ച് ബോധം കെടുത്തിയ സംഭവം; നാല് അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാകേസ്

LATEST UPDATES

6/recent/ticker-posts

വിദ്യാര്‍ഥിയെ മര്‍ദിച്ച് ബോധം കെടുത്തിയ സംഭവം; നാല് അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാകേസ്


കുമ്പള;  വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ബോധം കെടുത്തിയ  സംഭവത്തില്‍ നാല് അധ്യാപകര്‍ക്കെതിരെ കുമ്പള പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മള്ളങ്കൈ കുക്കാര്‍ സ്‌കൂളിലെ അധ്യാപകരായ ഉമേശ്, ഷാജി, ലത, ലജിത എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് സംഭവം. സ്‌കൂളിലെ കസേര തകര്‍ത്തുവെന്നാരോപിച്ചാണ് വിദ്യാര്‍ഥിയെ അധ്യാപകര്‍ മര്‍ദിച്ചത്.അടിയേറ്റ്  വിദ്യാര്‍ഥി  ബോധരഹിതനായി വീണപ്പോള്‍ കാറില്‍ വീട്ടിലെത്തിച്ച ശേഷം അധ്യാപകര്‍ സ്ഥലം വിടുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്.ഇതിന് മുമ്പ് ഇതേ വിദ്യാര്‍ഥിയെ അധ്യാപകര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയുണ്ടായിരുന്നു. വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്.

Post a Comment

0 Comments