മത്സരയോട്ടം നടത്തുകയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതരം

LATEST UPDATES

6/recent/ticker-posts

മത്സരയോട്ടം നടത്തുകയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതരം


കുമ്പള; മത്സരയോട്ടം നടത്തുകയായിരുന്ന കെ എസ് ആര്‍ ടി സി  ബസില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരിക്ക് ഗുരുതരം.  തിരുവനന്തപുരം നെടുമങ്ങാട്ടെ ഗിരിജ(55)ക്കാണ് പരുക്കേറ്റത്. കുമ്പള മുട്ടത്ത് കെ എസ് ആര്‍ ടി സി ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങാനുള്ള ശ്രമത്തിലായിരുന്നു ഗിരിജ. ഇതിനിടെ  മുന്നിലുള്ള ബസിനെ മറികടക്കാന്‍ യാത്രക്കാരി ഇറങ്ങുന്നതിന് മുമ്പുതന്നെ പുറപ്പെട്ടു. ഇതോടെ ഗിരിജ    തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.  മുട്ടംഷിറിയയിലെ മകളുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. ഇടുപ്പെല്ലിന് പരുക്കേറ്റ  ഗിരിജ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍  ചികിത്സയിലാണ്. ഈ ഭാഗത്ത് കെ എസ് ആര്‍ ടി സി ബസുകളുടെ മത്സരയോട്ടം അപകടം ക്ഷണിച്ചുവരുത്തുകയാണ്.  ഏതാനും ആഴ്ചമുമ്പ് മലബാര്‍ ബസ് ലോറിയുടെ പിറകിലിടിച്ച് പൂര്‍ണമായും തകര്‍ന്നിരുന്നു.

Post a Comment

0 Comments