പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു


കാഞ്ഞങ്ങാട്: അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍  കവര്‍ന്നു. ഹൊസ്ദുര്‍ഗ് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ ഋഷികേശിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.  കഴിഞ്ഞ ദിവസമാണ്  സംഭവം അയല്‍വാസിയുടെ ശ്രദ്ധയില്‍പ്പെട്ടത്.  വീടിന്റെ പിറകുവശത്തെ ഗ്രില്‍സ് തകര്‍ത്ത നിലയില്‍ കണ്ടതോടെയാണ്  അയല്‍വാസി വിവരമറിയിച്ചത്. അലമാരയില്‍ സൂക്ഷിച്ച ഒന്നര പവന്റെ കൈ ചെയിനും നഷ്ടപ്പെട്ടു. ആഭരണങ്ങള്‍ക്കുപുറമെ ബാത്ത് റൂം ഫിറ്റിങ്ങ്‌സ്, വാതില്‍ ലോക്ക് എന്നിവയും മോഷണം പോയി. തിരക്കഥാകൃത്തായ ഋഷികേശ് എറണാകുളത്താണ് താമസം. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Post a Comment

0 Comments