
ഉദുമ: സംസ്ഥാന കലോത്സവത്തില്‍ 25പോയിന്റ് നേടി സ്‌കൂള്‍ തലത്തില്‍ ഒന്നും സംസ്ഥാന തലത്തില്‍ ആറും സ്ഥാനങ്ങള്‍ നേടിയ കോട്ടിക്കുളം നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു. കലോത്സവത്തില്‍ മകവ് കാട്ടിയ ആയിശത്ത് ഷാസിയ, ഫാത്തിമത്ത് നിഹാല, ആയിശത്ത് നിഹാല, ജുമാന എന്നിവര്‍ക്കും ചാച്ച കളറിംഗ് കോണ്ടസ്റ്റിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. അനുമോദന സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് ഗോള്‍ഡ് മെഡല്‍ അടക്കമുള്ള സമ്മാനങ്ങളും സന്നദ്ധ സംഘടനകളുടെ ഉപഹാരങ്ങളും എംപി വിതരണം ചെയ്തു. ബോര്‍ഡ് ഓഫ് എജുക്കേഷന്‍ പ്രസിഡന്റ് സി.എച്ച് മുഹമ്മദ് ബഷീര്‍, പി.ടി.എ പ്രസിഡന്റ് ഷീബ ബഷീര്‍, മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറി ഹനീഫ പാലക്കുന്ന്, ജമാഅത്ത് കമ്മിറ്റി അംഗങ്ങള്‍, പി.ടി.എ ഭാരവാഹികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു.
0 Comments