ഇന്ത്യയുടെ പൗരത്വ ബിൽ അന്താരാഷ്ട്ര വിവാദത്തിൽ; അമിത് ഷായ്ക്ക് ഉപരോധമേ‍ര്‍പ്പെടുത്താൻ അമേരിക്കയുടെ നീക്കം

ഇന്ത്യയുടെ പൗരത്വ ബിൽ അന്താരാഷ്ട്ര വിവാദത്തിൽ; അമിത് ഷായ്ക്ക് ഉപരോധമേ‍ര്‍പ്പെടുത്താൻ അമേരിക്കയുടെ നീക്കം



ന്യൂഡൽഹി: മതത്തിന്‍റെ പേരിൽ അഭയാര്‍ഥികളെ തരംതിരിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ എതിര്‍പ്പുമായി യുഎസ്. മുസ്ലിങ്ങള്‍ ഒഴികെയുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യയിൽ പൗരത്വം നല്‍കാനായി ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ തെറ്റായിലേയ്ക്കുള്ള അപകടകരമായ സഞ്ചാരമാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് ഫെഡറൽ കമ്മീഷൻ നിരീക്ഷിച്ചു. പൗരത്വ ഭേദഗതി ബിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ഉന്നത നേതാക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ യുഎസ് ഫെഡറൽ സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കമ്മീഷൻ നിര്‍ദ്ദേശിച്ചു.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ട അഭയാര്‍ഥികള്‍ക്ക് ഇന്ത്യയിൽ പൗരത്വം നല്‍കാൻ ഉദ്ദേശിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നിരിക്കുന്നത്. അഭയാര്‍ഥികളെ മതത്തിന്‍റെ അടിസ്ഥാനത്തിൽ തരം തിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിങ്ങളെ ഒഴിവാക്കുന്ന നയം ഹിന്ദുരാഷ്ട്രത്തിലേയ്ക്കുള്ള ചുവടുവെയ്പ്പാണെന്നുമാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം. ബിൽ നിയമമായാൽ 2014 ഡിസംബര്‍ 31ന് മുൻപായി ഇന്ത്യയിലെത്തിയ മുസ്ലിങ്ങള്‍ ഒഴികെയുള്ള അഭയാര്‍ഥികള്‍ക്ക് വോട്ടവകാശം ലഭിക്കും. അതേസമയം, ബില്ലിന് 130 കോടി ഇന്ത്യക്കാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട അമിത് ഷാ ബിൽ മുസ്ലിം വിരുദ്ധമാണെന്ന ആരോപണം തള്ളിക്കളഞ്ഞു.

ലോക്സഭയിൽ ബിൽ പാസാക്കിയ നീക്കം അങ്ങേയറ്റം ആശങ്കാജനകമാണെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.  

Post a Comment

0 Comments