ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം; സർക്കാർ ഉത്തരവിറക്കി

ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം; സർക്കാർ ഉത്തരവിറക്കി



വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതയുൾപ്പെടെ സിബിഐ അന്വേഷിക്കും.

കഴിഞ്ഞ വർഷം സെപ്തംബർ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം തിരുവനന്തപുരത്ത് വച്ച് അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. തുടർന്ന് ഒക്ടോബർ രണ്ടിന് ബാലബാസ്‌കറും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഭാര്യ ലക്ഷ്മിയും ഡ്രൈവറും പരുക്കുകളോടെ രക്ഷപ്പെട്ടു. അതിനിടെ അപകടസമയം ബാലഭാസ്‌കറാണോ അർജുനാണോ വാഹനമോടിച്ചത് എന്നത് സംബന്ധിച്ച് സംശയം ഉയർന്നു. കലാഭവൻ സോബിയുടെ മൊഴിയും കേസിൽ നിർണായകമായി. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് കെ സി ഉണ്ണി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം സിബിഐയിലേക്ക് എത്തിയത്.

ഇതിനിടെ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവർ സ്വർണക്കടത്ത് കേസിൽ പിടിയിലായി. ബാലഭാസ്‌കറിന്റെ മരണവും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ ഉയരുകയും ചെയ്തിരുന്നു.

Post a Comment

0 Comments