താനെ: മഹാരാഷ്ട്രയില്‍ യുവതിയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ ബാഗിനുള്ളില്‍. കേസുമായി ബന്ധപ്പെട്ട് പിതാവിനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച താനെ ജില്ലയിലെ കല്യാണിലായിരുന്നു സംഭവം. എന്നാല്‍ മൃതദേഹത്തിന്റെ ഉടലും തലയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ബാഗിനുള്ളില്‍ ഇടുപ്പിന് താഴേയ്ക്കുള്ള ഭാഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കല്യാണിലെ തിത്വാല സ്വദേശി അരവിന്ദ് തിവാരിയാണ് ഇരുപത്തിരണ്ടുകാരിയായ സ്വന്തം മകളെ കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറാണ് സംഭവത്തെക്കുറിച്ച് പോലീസില്‍ വിവരം അറിയിച്ചത്. ഓട്ടോയില്‍ കയറിയ ആളുടെ ബാഗില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രൈവര്‍ വിവരം തിരക്കുകയായിരുന്നു. ഇതോടെ ഇയാള്‍ ബാഗ് ഓട്ടോയില്‍ ഉപേക്ഷിക്കുകയും ഓടിരക്ഷപെടുകയുമായിരുന്നു. ഉടന്‍ തന്നെ ഓട്ടോ ഡ്രൈവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മകളുടെ പ്രണയബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.കൊലപ്പെടുത്തിയ ശേഷം മൃതദേഹം പലകഷണങ്ങളായി വെട്ടിമുറിക്കുകയായിരുന്നു. മൃതദേഹഭാഗങ്ങള്‍ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments