ചൊവ്വാഴ്ച, ഡിസംബർ 10, 2019


മഞ്ചേശ്വരം:  യുവാവ്  കാല്‍വഴുതി കുളത്തില്‍ വീണ് മരിച്ചു.  മിയാപദവ് ബാളിയൂരിലെ പരേതനായ നാരായണന്‍-കല്ല്യാണി ദമ്പതികളുടെ ഏകമകന്‍ ദാമോദരന്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പജങ്കാറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിന്‍ തൈക്ക് വളമായി ഇടുന്നതിന് ഇലകള്‍ പറിക്കുന്നതിനിടെയാണ് ദാമോദരന്‍ കാല്‍ വഴുതി കുളത്തില്‍ വീണത്. കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും  മരണം സംഭവിച്ചു.  ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ