പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുകള്‍

LATEST UPDATES

6/recent/ticker-posts

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുകള്‍



കുടുംബത്തില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലാതിരുന്ന പെണ്‍കുട്ടിയുടെ പെട്ടെന്നുള്ള മരണകാരണം കണ്ടെത്തണമെന്നാണ് ബന്ധുകളുടെ നിലപാട്.

കോഴിക്കോട്: മുക്കം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും സന്തോഷവതിയായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി വൈകുന്നേരം വീട്ടിലെത്തിയ ശേഷം ജീവനൊടുക്കുക ആയിരുന്നു.

കുടുംബത്തില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലാതിരുന്ന പെണ്‍കുട്ടിയുടെ പെട്ടെന്നുള്ള മരണകാരണം കണ്ടെത്തണമെന്നാണ് ബന്ധുകളുടെ നിലപാട്. മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ശക്തമായ നടപടി സ്വീകരിച്ച പൊലീസ് പിന്നീട് ബന്ധുകളെ കേസില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.

Post a Comment

0 Comments