
പിഎസ്എൽവിയുടെ അമ്പതാം വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ. ഇന്ന് നടന്നത് പിഎസ്എൽവി സി 48ന്റെ രണ്ടാം വിക്ഷേപണമാണ്. പരിഷ്‌കരിച്ച പതിപ്പായ ക്യൂഎൽ റോക്കറ്റാണുപയോഗിച്ചത്. നീലാകാശത്ത് പിഎസ്എൽവി കുതിക്കുന്ന ദൃശ്യം വളരെ വ്യക്തമായിരുന്നു.
ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബിആർ വണ്ണാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്. കാർഷിക- വനം- ദുരന്തനിവാരണരംഗങ്ങളിലാണ് ഇതിന്റെ സേവനം. ചാര ഉപഗ്രഹ ശ്രേണിയിലെ ആദ്യത്തേതാണ് റിസാറ്റ്-2 ബിആർ1.
ഇതിനൊപ്പം എട്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചു. ആറ് ഉപഗ്രഹങ്ങൾ അമേരിക്കയുടേതാണ്. ഇറ്റലി, ജപ്പാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വിക്ഷേപിക്കപ്പെട്ടു.
0 Comments