ഹോട്ടലിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ കണ്ടെത്തി; പ്രതി അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

ഹോട്ടലിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ കണ്ടെത്തി; പ്രതി അറസ്റ്റില്‍


കാസര്‍കോട്:  ഹോട്ടലിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച  കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലംപാടി എര്‍മാളം ഹൗസിലെ സമീറി(26)നെയാണ് കാസര്‍കോട് എസ് ഐ പി നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന്  സമീപത്തെ ഒരു ഹോട്ടലിലെ സ്ത്രീകളുടെ ശുചിമുറിയില്‍ നിന്നാണ് മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് വെച്ച നിലയില്‍ കണ്ടത്. ശുചിമുറിയില്‍ എത്തിയ ചില സ്ത്രീകളാണ്  മൊബൈല്‍ ക്യാമറ കണ്ടത്. ഉടന്‍ തന്നെ ഹോട്ടല്‍ അധികൃതരെ വിവരം അറിയിച്ചു. അതിനിടെ സമീര്‍ എത്തി മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു. തന്റെ മൊബൈല്‍ ഫോണും വണ്ടിയുടെ താക്കോലും ശുചിമുറിയില്‍ വെച്ച് മറന്നുപോയെന്നാണ് സമീര്‍ ഹോട്ടലധികൃതരോട് വെളിപ്പെടുത്തിയത്. എന്നാല്‍ സംഭവം പോലീസില്‍ അറിയിച്ചതോടെ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. സമീര്‍ വന്ന് പോകുന്ന ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് സമീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ശുചിമുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെയെയും ശുചിമുറിയില്‍ ക്യാമറ വെച്ചിരുന്നോ എന്നതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments