പൗരത്വബില്ലിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് കലാപമുണ്ടാക്കാന്‍ മോദിസര്‍ക്കാര്‍ ശ്രമിക്കുന്നു-ജോണി നെല്ലൂര്‍

LATEST UPDATES

6/recent/ticker-posts

പൗരത്വബില്ലിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് കലാപമുണ്ടാക്കാന്‍ മോദിസര്‍ക്കാര്‍ ശ്രമിക്കുന്നു-ജോണി നെല്ലൂര്‍



കാസര്‍കോട്: പൗരത്വബില്‍ ഭേദഗതി നിയമത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്ത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിലെ മോദിസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യു ഡി എഫ് ഏകോപന സമിതി സെക്രട്ടറി ജോണി നെല്ലൂര്‍ ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യു ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുസ്ലിംകള്‍ പാകിസ്താനിലേക്കും ക്രിസ്ത്യാനികള്‍ റോമിലേക്ക് പോകണമെന്ന് നേരത്തെ മോദി പറഞ്ഞത് ശരിവെക്കുന്ന തരത്തിലാണ് ആഭ്യന്തരമന്ത്രി അമിത് ഷാ  കൊണ്ടുവന്ന പൗരത്വബില്ലിലെ നിര്‍ദേശങ്ങള്‍.  സംസ്ഥാനത്ത് ക്രമസമാധാന നില പാടേ തകര്‍ന്നു. ധൂര്‍ത്തും അഴിമതിയും മാത്രമാണ് പിണറായി സര്‍ക്കാറിന്റെ മുഖമുദ്ര. സംസ്ഥാനത്ത് വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  മുസ്ലിംലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സി ടി  അഹമ്മദലി, കെ പി  കുഞ്ഞിക്കണ്ണന്‍, എന്‍ എ  നെല്ലിക്കുന്ന് എം എല്‍ എ, ഹക്കീംകുന്നില്‍, കെ നീലകണ്ഠന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്എ ജി സി  ബഷീര്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, ഹരീഷ് ബി നമ്പ്യാര്‍, അബ്രഹാം തോണക്കര, വി കമ്മാരന്‍, ജെറ്റോ ജോസഫ്, എച്ച്  ജനാര്‍ദ്ദനന്‍, കല്ലട്ര മാഹിന്‍ ഹാജി, ശാന്തമ്മ ഫിലിപ്പ്, അഡ്വ. എ ഗോവിന്ദന്‍ നായര്‍, പി കെ  ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.യു ഡി എഫ് കണ്‍വീനര്‍ എ  ഗോവിന്ദന്‍നായര്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments