ഉംറ കര്‍മ്മം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ കാസര്‍കോട് സ്വദേശിനി മദീനയില്‍ മരിച്ചു

LATEST UPDATES

6/recent/ticker-posts

ഉംറ കര്‍മ്മം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ കാസര്‍കോട് സ്വദേശിനി മദീനയില്‍ മരിച്ചു


കാസര്‍കോട്;  ഉംറ കര്‍മ്മം പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ കാസര്‍കോട് സ്വദശിനി മരിച്ചു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിന് സമീപത്തെ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഖദീജ(71)ആണ് മരണപ്പെട്ടത്. മൗലവി ഉംറ ഗ്രൂപ്പിനൊപ്പം രണ്ടാഴ്ച മുമ്പാണ് ഖദീജ  മക്കയിലേക്ക് പോയത്. കൂടെ സഹോദരിമാരായ സൈനബയും സുഹ്റയും ഉണ്ടായിരുന്നു. മക്കയില്‍ ഉംറ കര്‍മ്മം നിര്‍വ്വഹിച്ച് മദീനയില്‍ ചെന്ന് നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് എത്താറായപ്പോള്‍ ബസ് യാത്രക്കിടെ ഖദീജ മരണപ്പെടുകയായിരുന്നു.  മക്കള്‍: റുഖിയ, സുഹൈല, മുഹമ്മദ് റഫീഖ്. മരുമക്കള്‍: മുഹമ്മദ്, അബൂബക്കര്‍, ആസിയ. സഹോദരന്‍: സൈനുദ്ദീന്‍. ഖബറടക്കം മദീനയില്‍.

Post a Comment

0 Comments