കോട്ടയത്ത് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

കോട്ടയത്ത് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ



കോട്ടയം പൊന്‍കുന്നത്ത് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റിൽ. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ പനമറ്റം സ്വദേശിയാണ് അറസ്റ്റിലായത്.കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാപകർ കുട്ടിയോട് സംസാരിച്ചതിനെ തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്.

അധ്യാപകരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് കേസെടുത്തതിനെ തുടർന്ന് രണ്ടാനച്ഛന്‍ ഒളിവിൽ പോയിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സ്‌കൂള്‍ അധികൃതര്‍ സംഭവംപൊലീസിനെ അറിയിച്ചത്. കഴിഞ്ഞ കുറേ നാളുകളായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പരാതി.

Post a Comment

0 Comments