നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട ; 24 മണിക്കൂറിനുള്ളില്‍ ഒരു കോടി 65 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

LATEST UPDATES

6/recent/ticker-posts

നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട ; 24 മണിക്കൂറിനുള്ളില്‍ ഒരു കോടി 65 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി


കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരു കോടി 65 ലക്ഷം രൂപയുടെ സ്വര്‍ണമാണ് 24 മണിക്കൂറിനുള്ളില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത് .

ഇന്ന് വൈകിട്ട് ഷാര്‍ജയില്‍ നിന്ന് എയര്‍ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശികളില്‍ നിന്നാണ് ഒരു കിലോ 570 ഗ്രാം സ്വര്‍ണം പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

ദുബായില്‍ നിന്ന് കൊളംബോ വഴി കൊച്ചിയിലെത്തിയ യാത്രക്കാരനില്‍ നിന്ന് പുലര്‍ച്ചെ മൂന്നേമുക്കാല്‍ കിലോസ്വര്‍ണം പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് പിടികൂടിയ സ്വര്‍ണത്തിന് 98 ലക്ഷം രൂപ വില വരും.

പൊടിരൂപത്തില്‍ കാല്‍മുട്ടില്‍ കെട്ടിവച്ചും, മലദ്വാരത്തിലൊളിപ്പിച്ചുമാണ് പ്രതി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട് മമ്പാട് സ്വദേശിയായ യാത്രക്കാരനെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു.

Post a Comment

0 Comments