മുട്ടുന്തല മഖാം ഉറൂസ്: ഖലീൽ ഹുദവിയുടെ പ്രഭാഷണം ഇന്ന്
Friday, December 13, 2019
കാഞ്ഞങ്ങാട് : ഉത്തര മലബാറിലെ പ്രസിദ്ധമായ നാനാജാതി മതസ്ഥർക്ക് എന്നും അഭയകേന്ദ്രമായ മുട്ടുന്തല ഹസ്രത്ത് ശൈഖ് ഇസ്ഹാഖ് വലിയുള്ളാഹി (നമ) യുടെ നാമധേയത്തിൽ വർഷംതോറും നടത്തിവരാറുള്ള ചരിത്രപ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസിൽ ഇന്ന് ഡിസംബർ13 ന് രാത്രി ഇശാ നിസ്കാരാനന്തരം പ്രമുഖ പ്രഭാഷകൻ ഖലീൽ ഹുദവി പ്രഭാഷണം നടത്തും.
ഡിസംബർ 14 ശനി ഇഷാ നിസ്കാരാനന്തരം എ എം നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നടത്തും ഡിസംബർ 15 ഞായറാഴ്ച ഹാഫിള് കുമ്മനം നിസാമുദ്ധീൻ അസ്ഹരി പ്രഭാഷണം നടത്തും ഡിസംബർ 16 ളുഹ്ർ നിസ്കാരാനന്തരം മൗലീദ് പാരായണവും ദുആ മജ്‌ലിസിനും ശൈഖുന മൂര്യാട് ഉസ്താദ് നേതൃത്വം നൽകും അസർ നിസ്കാരാനന്തരം ആയിരങ്ങൾക്ക് അന്നദാനം നൽകുന്നതോടെ കൂടി ഉറൂസിന് പരിസമാപ്തി കുറിക്കും.
0 Comments