LATEST UPDATES

6/recent/ticker-posts

ബസിനിടിച്ച പശു തെറിച്ച് ബൈക്കിലേക്ക് വീണു; യുവാവ് ഗുരുതരാവസ്ഥയില്‍



ബദിയടുക്ക: റോഡിന് കുറുകെ ചാടിയ പശു ബസിനിടിച്ച ശേഷം ബൈക്കിലേക്ക് തെറിച്ചുവീണതിനെ തുടര്‍ന്ന് യുവാവിന് ഗുരുതരമായി പരുക്കേറ്റു. നെക്രാജെ വിത്തടിയിലെ ഹനീഫയുടെ മകന്‍ മിസ്ബാനുദ്ദീനാണ് (21) പരുക്കേറ്റത്. മിസ്ബാനുദ്ദീനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ബദിയടുക്കക്ക് സമീപത്തെ ബാലടുക്കയിലാണ് സംഭവം. റോഡിന് കുറുകെ ഓടിയെത്തിയ പശു ബസില്‍ ഇടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ പശു തെറിച്ച് ബൈക്കിലേക്ക് വീണു. ഇതോടെ ബൈക്ക് .യാത്രക്കാരനായ യുവാവ് റോഡിലേക്ക് തെറിച്ചു വീഴുകയും ബസിന്റെ പിന്‍ചക്രം യുവാവിന്റെ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. രക്തത്തില്‍ കുളിച്ച് റോഡില്‍ കിടക്കുകയായിരുന്ന മിസ്ബാനുദ്ദീനെ നാട്ടുകാരാണ് ആശുത്രിയിലെത്തിച്ചത്. അതേ സമയം ബൈക്കില്‍ വീണ പശു തുടര്‍ന്ന് ഓടിമറയുകയായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments