
ബദിയടുക്ക: ദമ്പതികള്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ച് ഭാര്യക്ക് ഗുരുതരമായി പരുക്കേറ്റു. പാണത്തൂരിലെ ഗംഗാധരന്റെ ഭാര്യ പത്മിനിക്കാണ് (39) പരുക്കേറ്റത്. പത്മിനിയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ബദിയടുക്ക മുകളിലെ ബസാറിലാണ് അപകടമുണ്ടായത്. ഗംഗാധരനും ഭാര്യ പത്മിനിയും കാനത്തൂരില്‍ നിന്ന് ബദിയടുക്ക വളക്കുഞ്ചയിലെ ബന്ധു വീട്ടില്‍ പോയതായിരുന്നു. തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചത്. ഗംഗാധരന്‍ ഓടിച്ചു വരികയായിരുന്ന സ്‌കൂട്ടറിന് പിറകിലായിരുന്നു പത്മിനി യാത്രചെയ്തിരുന്നത്. കാറിടിച്ചതിനെ തുടര്‍ന്ന് പത്മിനി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
0 Comments