തോക്ക് ചൂണ്ടി ഭീഷണി; പള്ളിക്കമ്മിറ്റി പ്രസിഡണ്ട് അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

തോക്ക് ചൂണ്ടി ഭീഷണി; പള്ളിക്കമ്മിറ്റി പ്രസിഡണ്ട് അറസ്റ്റില്‍


കുമ്പള; തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ  പള്ളിക്കമ്മിറ്റി  പ്രസിഡണ്ടിനെ പോലീസ് അറസ്റ്റ് ചെയതു. മുട്ടം ജമാഅത്ത് പ്രസിഡണ്ട് ഇസ്മായിലി(63)നെയാണ് കുമ്പള എസ് ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  അറസ്റ്റ് ചെയ്തത്.ഞായറാഴ്ച  വൈകിട്ട്  മുട്ടം മദ്രസയിലാണ് സംഭവം. മുട്ടം താജ്മഹല്‍ പള്ളിക്ക് സമീപത്തെ ഇസ്മായില്‍, അഷ്‌റഫ് എന്നിവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഇസ്മായിലിനെതിരെ കേസെടുത്തിരുന്നത്. പള്ളിയിലെ റാത്തീബ് നേര്‍ച്ചക്ക്  വേണ്ടി ചീരണി ഏല്‍പ്പിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് ഭീഷണിയില്‍ കലാശിച്ചത്. ഭീഷണിക്കിടെ പള്ളി പ്രസിഡണ്ട് തന്റെ അരയില്‍ ഉണ്ടായിരുന്ന തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വിവരമറിഞ്ഞെത്തിയ പോലീസ് സംഭവസ്ഥലത്ത് നിന്ന് പള്ളി പ്രസിഡണ്ടിനെ കസ്റ്റഡിയിലെടുക്കുകയും തോക്കിന് ലൈസന്‍സുള്ളതിനാല്‍ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു.

Post a Comment

0 Comments