തിങ്കളാഴ്‌ച, ഡിസംബർ 16, 2019


കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്റെ ഒന്നരപ്പവന്‍ സ്വര്‍ണമാലയും പണവും കവര്‍ന്നു.   പാലക്കുന്ന് സ്വദേശി സുരേഷിന്റെ സ്വര്‍ണവും പണവുമാണ് കൊള്ളയടിച്ചത്. സ്വര്‍ണവും പണവും  എ ടി എം  കാര്‍ഡും മറ്റു വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സാണ് മോഷണം പോയത്. തൊഴില്‍ ആവശ്യാര്‍ഥം  വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസിന് ഷൊര്‍ണൂരില്‍ പോകാന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നതിനിടെ രാജേഷ് ഉറങ്ങിപ്പോയിരുന്നു. ഇതിനിടയിലാണ്   ആരോ രാജേഷിന്റെ പേഴ്‌സ് മോഷ്ടിച്ച് കടന്നുകളഞ്ഞത്.  പിന്നീട് യുവാവ് യാത്ര ഒഴിവാക്കി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ