യു പി സ്വദേശിക്ക് കുത്തേറ്റ് ഗുരുതരം

യു പി സ്വദേശിക്ക് കുത്തേറ്റ് ഗുരുതരം


കാഞ്ഞങ്ങാട്: യു പി സ്വദേശിയെ കുത്തേറ്റ് പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടന്നക്കാട് കരുവളത്തെ  ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ഹര്‍ഷാദി(30)നാണ് കുത്തേറ്റത്. സമീപത്തെ മുറിയില്‍ താമസിക്കുന്ന ഹാഷിം (26) ആണ് കുത്തിപ്പരുക്കേല്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച  വൈകിട്ടാണ് സംഭവം. ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ഭാര്യയുമായി ഹിന്ദിയില്‍ സംസാരിക്കുന്നതിനെ ചോദ്യം ചെയ്തായിരുന്നു അക്രമം.  ഹാഷിമിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Post a Comment

0 Comments