സംഘടനാ രംഗത്ത് വീഴ്ച: കെ.എസ്.യു ജില്ലാ പ്രസിഡന്റിനെ സസ്പെന്റ് ചെയ്തു

സംഘടനാ രംഗത്ത് വീഴ്ച: കെ.എസ്.യു ജില്ലാ പ്രസിഡന്റിനെ സസ്പെന്റ് ചെയ്തു


കാസര്‍കോട്: ജില്ലാ കെ.എസ്.യു പ്രസിഡന്റ് സ്ഥാനത്തു നിന്നും നോയല്‍ ടോമിന്‍ ജോസഫിനെ സസ്പെന്‍ഡ് ചെയ്തു. സംഘടനാ  പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് നടപടിയെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയുടെ വാണിംഗ് നോട്ടീസിന് മറുപടി നല്‍കിയില്ലെന്നും, ഗുരുതര വീഴ്ചയാണ് നോയലിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംഘടന പ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചതിനെത്തുടര്‍ന്ന് ഇതിനു മുന്‍പും നോയലിനു വാണിങ് നല്‍കിയിരുന്നതായി പ്രവര്‍ത്തകര്‍ പറഞ്ഞു.

Post a Comment

0 Comments