പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രക്ഷോഭം നടത്തുന്ന ജാമിഅ മില്ലിയ ഇസ്‍ലാമിയ സര്‍വകലാശാല വിദ്യാർഥികളെ പിന്തുണച്ച് ബോളിവുഡ് താരങ്ങൾക്കൊപ്പം ഹോളിവുഡ് നടന്‍ ജോൺ കുസാക്കും. ജാമിഅ വിദ്യാര്‍ഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജോണ്‍ കുസാക് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഡല്‍ഹി പൊലീസ്, ജാമിഅ വിദ്യാർഥികൾക്കെതിരെ അഴിച്ചുവിട്ട അതിക്രമത്തിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്യുകയും ഒപ്പം “ഐക്യദാര്‍ഢ്യം” എന്ന് കുറിക്കുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കാലിഫോർണിയയിലെ പൗരന്മാരുടെ ഫോട്ടോകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തെയും വിദ്യാർഥികൾക്കെതിരായ അതിക്രമത്തെയും അപലപിച്ച് ജോൺ കുസാക്ക് പോസ്റ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമായി പങ്കിടുന്നുണ്ട്.
0 Comments