കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കടപ്പുറം പി പി ടി എസ് എ എൽപി സ്കൂളിലെ മൂന്നാം താരം വിദ്യാർത്ഥിനി ഫാത്തിമത്ത് ത്വയ്യിബയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചു സ്കൂൾ ഓഫീസിന് മുന്നിൽ പുൽത്തകിടികൾ നിറച്ച മനോഹരമായ പൂന്തോട്ടം നിർമ്മിച്ചു നൽകി. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ മാനേജ്‌മന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി പി കെ സുബൈർ, ട്രഷറർ സി കെ അഷ്‌റഫ്, പി ടി എ പ്രസിഡന്റ് സി എച്ച് നജ്മുദ്ധീൻ, ഖലീൽ , ഹെഡ്മാസ്റ്റർ പി രാജീവൻ, സ്കൂൾ അധ്യാപകരായ ഉഷ ,പവിത്രചന്ദ്രൻ ,പി അബ്ദുൽ ശരീഫ്, പി പി മുഹമ്മദ് ശരീഫ്, അനൂപ് കുമാർ, അശ്വതി, റസീന,ആയിഷ,സൈഫുന്നീസ എന്നിവർ സംബന്ധിച്ചു. ബാവ നഗറിലെ കോൺട്രാക്ടറായ കരീമിന്റെയും ശരീഫയുടെയും മകളാണ് ത്വയ്യിബ
0 Comments