കാഞ്ഞങ്ങാട് : അതിഞ്ഞാൽ അരയാൽ ബ്രദേഴ്‌സ് ആതിഥ്യമരുളുന്ന മർഹൂം എംബി മൂസ മെമ്മോറിയൽ ട്രോഫിക്കും, പാലാട്ട് കുഞ്ഞഹ്‌മദ് ഹാജി ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസിനും,പാലക്കി മൊയ്‌തു ഹാജി റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി കാഞ്ഞങ്ങാടിന്റെ സായം സന്ധ്യകളെ കാൽപന്ത്കളിയുടെ ഉത്സവതിമിർപ്പാലിഴ്‌ത്തി ഡിസംബർ 20 വെള്ളിയാഴ്ച്ച വൈകുന്നേരം എഴ് മണിക്ക് അതിഞ്ഞാൽ തെക്കേപ്പുറം ഡോ.മൻസൂർ ഗ്രൗണ്ടിൽ, പൂച്ചക്കാടൻ അന്തുമാൻ ഹാജി ഫ്ലഡ്‌ലൈറ്റിൽ മെട്രോ ഗുപ്പ് ദുബൈ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന അരയാൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉൽഘാടനം കാസർഗോഡ് ജില്ല കലക്ടർ
ബഹു:സജിത് ബാബു നിർവ്വഹിക്കും സ്വാഗത സംഘം ജന: കൺവീനർ ഖാലിദ് അറബിക്കാടത്ത് സ്വാഗതം ആശംസിക്കുന്ന പരിവാടി
ചെയർമാൻ എം.ഹമീദ് ഹാജി അദ്ധ്യക്ഷത വഹിക്കും. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ദമോദരൻ
കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ വി.വി. രമേശൻ,
മെട്രോ മുഹമ്മദാജി, മാഹിൻ ഹാജി കല്ലട്ര, സി. കുഞ്ഞാമദ് ഹാജി പാലക്കി,
അഷറഫ് എം.ബി.എം.,
മുഹമ്മദ് കുഞ്ഞി പാലക്കി,
ഹുസൈൻ പാലാട്ട്,
അബ്ദുല്ല ഹാജി ജിദ്ദ,
എം.പി.ജാഫർ, എം.വി.രാഘവൻ, ഹമീദ് ചേരക്കാടത്ത്, പി.അബ്ദുൽ കരിം,
അരവിന്ദൻ മാണിക്കോത്ത്,
ബഷീർ ആറങ്ങാടി,
മാനുവൽ കുർച്ചിത്താനം,
എ.ഹമീദ് ഹാജി,
തെരുവത്ത് മുസ്സഹാജി എന്നിവർ ആശംസകൾ നേരും.
രണ്ട് ഗ്രൂപ്പുകളിലായി പതിനാറോളം ടീമുകൾ മാറ്റുരയ്‌ക്കുന്ന ടൂർണമെന്റിൽ മലബാർ സെവൻസ് മൈതാനങ്ങളിലെ താരരാജാക്കന്മാരടങ്ങിയ വമ്പന്മാർ പോരിനിറങ്ങും.
രാഷ്ട്രിയ സാമൂഹ്യ മത സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന മർഹും എ.പി.അബ്ദുല്ല സാഹിബ്മർഹും യു.വി.മൊയ്തു ഹാജി സാഹിബ്, മർഹും പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കാഞ്ഞങ്ങാട്ടെ വോളിബോൾ കോർട്ടിലെ ഇടി മുഴക്കാമായിരുന്ന സാമൂഹ്യ പ്രവർത്തന മർഹും മൗവ്വൽ അബ്ദുല്ല (ഡൈവർ), കാഞ്ഞങ്ങാട് ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ മായാതെ തെളിഞ്ഞ് നിൽക്കുന്ന മർഹും കൂൾ ഡ്രിങ്ങ് അബ്ദുൽ ഖാദർ, അരയാൽ ബ്രദേഴ്സിന്റെ ജീവനാഡികളായിരുന്ന യുവത്വത്തിൽ തന്നെ കാലയവനികക്കുള്ളിൽ മറഞ്ഞു പോയ മുസ്തഫ മൗവ്വൽ, ഹാരിസ് ആഞ്ചില്ലത്ത്
ജിവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന മർഹും എലൈറ്റ് കുഞ്ഞാമു ഹാജി എന്നിവരുടെ പേരിലാണ് ഗ്യാലറികൾ ഒരിക്കിയിരിക്കുന്നത്.
ടൂർണമെന്റിൽ
എൻഫ്സി അജാനൂർ, ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോട്, ഷൂട്ടേഴ്‌സ് പടന്ന,ഒഫൻസ് കീഴൂർ,പ്രിയദർശിനി ഒഴിഞ്ഞവളപ്പ്, കോക്കോയി കഫേ മൊഗ്രാൽ, കാവല്ലി സിറ്റിസൺ ഉപ്പള,സ്‌പോർട്ടിംഗ് എമറാത്ത് മൂന്നാം മൈൽ, വോയ്‌സ് ഓഫ് കോയാബസാർ കോയാപള്ളി, ഗ്രീൻ ചലഞ്ചേഴ്‌സ് മവിലാ കടപ്പുറം,ബ്രദേഴ്‌സ് ബാവാനഗർ,മെട്ടമ്മൽ ബ്രദേഴ്‌സ് , എഫ്‌സി പള്ളിക്കര,ബ്രദേഴ്‌സ് തെക്കേപ്പുറം, ഫന്റാസ്റ്റിക്ക് 7 ചാലക്കുടി, ഫാൽക്കൺ കളനാട് തുടങ്ങിയ മലബാർ സെവൻസ് മൈതാനങ്ങളിലെ പതിനാറോളം ക്ലബുകൾ മാറ്റുരയ്‌ക്കും.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും
മുന്നിൽ നിൽക്കുന്ന കാസർഗോഡ് ജില്ലയിൽ തന്നെ അറിയപ്പെടുന്ന ക്ലബ്ബിൽ ഒന്നാമതായി നിൽക്കുന്ന
അരയാൽ ബ്രദേഴ്‌സ് അതിഞ്ഞാൽ കല്യാണം ,ചിയിൽസ, വിദ്യാഭ്യാസം ,എന്നിങ്ങനെ
കാരുണ്യ സ്പർശം ഈ കളി മൈതാനത്ത് വെച്ച് തന്നെ നൽകുവാനുള്ള തയ്യാറെടുപ്പിലാണ് അരയാൽ
സെവൻസിന്റെ സംഘാടകർ
0 Comments