ബളാല്‍ പഞ്ചായത്തിലെ മാലോംവാര്‍ഡില്‍ യു ഡി എഫിന് ജയം

LATEST UPDATES

6/recent/ticker-posts

ബളാല്‍ പഞ്ചായത്തിലെ മാലോംവാര്‍ഡില്‍ യു ഡി എഫിന് ജയം


കാഞ്ഞങ്ങാട്: ബളാല്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ മാലോത്ത് യു ഡി എഫിലെ ജോയി മൈക്കിളിന് വിജയം.  വാര്‍ഡ് മെമ്പറായിരുന്ന മുന്‍ കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് പി വി മൈക്കിളിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ പി വി മൈക്കിളിന്റെ മകന്‍ ജോയി സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിച്ചത്.എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോര്‍ജ്കുട്ടി തോമസിനെ 598 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത 874 വോട്ടില്‍ 736 വോട്ട് ജോയി മൈക്കിള്‍ നേടി. ജോര്‍ജ്കുട്ടി തോമസിന് 138 വോട്ട് ലഭിച്ചു.

Post a Comment

0 Comments