ഹര്‍ത്താല്‍ ദിനത്തില്‍ പോലീസുദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പത്തുപേര്‍ക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

ഹര്‍ത്താല്‍ ദിനത്തില്‍ പോലീസുദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പത്തുപേര്‍ക്കെതിരെ കേസ്


കാസര്‍കോട്: ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടെ പോലീസുദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍  പത്തുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് സി ഐ സി എ  അബ്ദുല്‍റഹീം, ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരന്‍ പ്രേംചന്ദ് എന്നിവര്‍ അടക്കമുള്ളവരെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ്് പത്ത് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.  പ്രതിയായ ഒരു യുവാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. എരിയാലിലെ അബ്ദുല്‍റിയാസാ(35)ണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ റിയാസിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പോലീസിന്റെ അനുമതിയില്ലാതെ നഗരത്തില്‍ പ്രകടനം നടത്തിയതിനും റോഡ് തടസപ്പെടുത്തിയതിനും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബ് ജങ്ഷന് സമീപം പോകുന്നതിനിടെ പോലീസ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.

Post a Comment

0 Comments