LATEST UPDATES

6/recent/ticker-posts

ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും ലഹരി വിമുക്ത കമ്മിറ്റികള്‍ രൂപീകരിക്കും




കാസർകോട്: നാളത്തെ കേരളം ലഹരി മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും ലഹരി വിമുക്ത കമ്മിറ്റികള്‍ രൂപീകരിച്ച് എല്ലാ ഓഫീസുകളിലും ഓരോ ലഹരി വിരുദ്ധ പരിപാടികള്‍ വീതം നടത്തും.നവംബര്‍ ഒന്നുമുതല്‍ 2020 ജനുവരി 30  വരെയാണ് എക്‌സൈസ് വകുപ്പിന്റെയും വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെയും   ആഭിമുഖ്യത്തില്‍ നാളത്തെ കേരളം ലഹരി മുക്ത നവകേരളം എന്ന സന്ദേശം ഉയര്‍ത്തിപിടിച്ച് കൊണ്ടുള്ള തീവ്രയജ്ഞ ബോധവല്‍കരണ പരിപാടി സംഘടിപ്പിക്കുന്നത്. റസിഡന്‍സ് അസോസിയേഷന്റെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ എല്ലാ  വീടുകളിലും ലഹരി വിരുദ്ധ സന്ദേശം എത്തിക്കാനും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.റസിഡന്‍സ് അസോസിയേഷന്റെ സഹകരണത്തോടെ ലഹരിക്കെതിരെയുള്ള ചെറുത്ത് നില്‍പിന്റെ ഭാഗമായി ലഹരിക്കെതിരെ ദീപം തെളിയിക്കല്‍ പരിപാടിയും ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും സംഘടിപ്പിക്കും.
ബോധവത്കരണത്തിന്റെ ഭാഗമായി വിമുക്തി മിഷന്റെ സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റിന്റെ  പര്യടനം  ജനുവരി 15 ന് ജില്ലയില്‍ സമാപിക്കും.ജനുവരി 14 ന് ജില്ലയില്‍ എത്തുന്ന യൂണിറ്റിന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കുകയും ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലത്തിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മൊബൈല്‍ യൂണിറ്റിന്  പര്യടനം നടത്താന്‍ സൗകര്യമൊരുക്കും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ മാത്യൂ കുര്യന്‍ അധ്യക്ഷ വഹിച്ചു.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജാനകി,മംഗല്‍പാടി ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ജമീല സിദ്ദിഖ്, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി എം മുസ്തഫ,പഞ്ചായത്ത് അംഗങ്ങളായ ഐഷത്ത് ഫരീസ,സുജാത ഷെട്ടി,ആയിഷാബി റഫീക്ക്,മഞ്ചുനാഥ പ്രസാദ് ,ഷംഷാദ് ബീഗം,മുഹമ്മദ്, വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ ടി  കെ അഷ്‌റഫ്,എക്‌സൈസ് വകുപ്പ് സിഐമാരായ ടി മധുസൂദനന്‍,പി.പി ജനാര്‍ദ്ധനന്‍,കേരള  കള്ള്‌ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രതിനിധി എം വിജയന്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി വി രാജന്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments