യുവാവിനെ തട്ടിക്കൊണ്ടുപോയി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍2

LATEST UPDATES

6/recent/ticker-posts

യുവാവിനെ തട്ടിക്കൊണ്ടുപോയി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍2കാസര്‍കോട്; യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ സുല്‍ത്താന്‍ നഗറിലെ അബ്ദുല്‍ഖാദര്‍ (22) ആണ് അറസ്റ്റിലായത്. നെല്ലിക്കട്ടയിലെ ആഷിഖിനെ നവംബര്‍ ഏഴിന് ചെര്‍ക്കളക്ക് സമീപം വെച്ച് ബലമായി കാറില്‍ പിടിച്ചുകയറ്റികൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയില്‍ ചെയ്ത് 86,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. കേസിലെ മറ്റൊരു പ്രതിയായ  ആലംപാടിയിലെ അമീറലിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Post a Comment

0 Comments