ബേങ്കിലടക്കാന്‍ വീട്ടമ്മ കൊണ്ടുവന്നത് കള്ളനോട്ട്; പോലീസ് കേസെടുത്തു
Friday, December 20, 2019
കാഞ്ഞങ്ങാട്: ബേങ്കിലടക്കാന്‍ വീട്ടമ്മ കൊണ്ടുവന്നത് കള്ളനോട്ടാണെന്ന് കണ്ടെത്തിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച പനത്തടി സ്വദേശിനിയായ സ്ത്രീ ഇന്ത്യന്‍ ബേങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ അടക്കാന്‍ കൊണ്ടുവന്ന തുകയാണ് പരിശോധനയില്‍ കള്ളനോട്ടാണെന്ന് തെളിഞ്ഞത്. 500 രൂപയുടെ അഞ്ച് നോട്ടുകളാണ് ഉണ്ടായിരുന്നത്. ചിട്ടി വിളിച്ച് ലഭിച്ച തുകയായിരുന്നുവെന്നാണ് സ്ത്രീ ബേങ്ക് അധികൃതരോട് പറഞ്ഞത്. ബേങ്ക് മാനേജരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. വീട്ടമ്മയെ കള്ളനോട്ട് നല്‍കി കബളിപ്പിച്ചതായാണ് സംശയിക്കുന്നത്.
0 Comments