സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തനരഹിതം; ജനറല്‍ ആശുപത്രിയില്‍ വീണ്ടും മോഷണം
Thursday, December 26, 2019
കാസര്‍കോട്: സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതോടെ കാസര്‍കോട് ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് മോഷണസംഘം വിലസുന്നു. ആശുപത്രി ജീവനക്കാരന്‍ ദാമോദരന്റെ ബൈക്കില്‍ സൂക്ഷിച്ച ചില രേഖകള്‍ബുധനാഴ്ച മോഷണം പോയി. ആശുപത്രി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നാണ് രേഖകള്‍ മോഷ്ടിച്ചത്. ഒരാഴ്ചമുമ്പ് ജനറല്‍ ആശുപത്രിയിലെ ടെക്‌നിഷ്യന്റെ ബൈക്ക് മോഷണം പോയിരുന്നു. ജനറല്‍ ആശുപത്രിയില്‍ നേരത്തെയും മോഷണം നടന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇവിടെ പോലീസുണ്ടെങ്കിലും പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടാറില്ല. കാസര്‍കോട് നഗരസഭയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എട്ട് ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും പകുതി ക്യാമറകളും തകരാറിലായിരിക്കുകയാണ്.
0 Comments