
മഞ്ചേശ്വരം: കര്‍ണാടക തൊക്കോട്ട് ഫ്‌ളാറ്റിലുണ്ടായ തര്‍ക്കത്തിനിടെ കഴുത്തിന് വെട്ടേറ്റ് മഞ്ചേശ്വരം സ്വദേശിയായ കബഡി താരത്തിന് ഗുരുതരം. മഞ്ചേശ്വരം മജീര്‍പള്ളത്തെ ജബ്ബാര്‍ എന്ന കബഡി ജബ്ബാറി(53)നാണ് വെട്ടേറ്റത്. ജബ്ബാറിനെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. തൊക്കോട്ടെ ഫഌറ്റില്‍ കുടുംബ പ്രശ്‌നം പറഞ്ഞുതീര്‍ക്കുന്നതിനിടെ ഒരാള്‍ ജബ്ബാറിന്റെ കഴുത്തിന് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തു.
0 Comments