ഒരുലക്ഷം രൂപ വിലയുള്ള വിദേശനിര്‍മിത സിഗരറ്റുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയില്‍

ഒരുലക്ഷം രൂപ വിലയുള്ള വിദേശനിര്‍മിത സിഗരറ്റുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയില്‍

കണ്ണൂര്‍; ഒരുലക്ഷം രൂപ വിലയുള്ള വിദേശനിര്‍മിത സിഗരറ്റുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി മുഹമ്മദ് സാലിഹാണ് 50 ബോക്‌സ് അടങ്ങുന്ന സിഗരറ്റുമായി കസ്റ്റംസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്നെത്തിയ ഗോ എയര്‍വിമാനത്തില്‍ നിന്നിറങ്ങിയ മുഹമ്മദ് സാലിഹിനെ പരിശോധിച്ചപ്പോഴാണ് വിദേശനിര്‍മിത സിഗരറ്റ് കണ്ടെത്തിയത്.

Post a Comment

0 Comments