കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്; കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍
Friday, December 27, 2019
കരിപ്പൂര്‍: കരിപ്പൂരില്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍.കാസര്‍കോട് സ്വദേശി അഹ് മദ് അമീന്‍ (32) ,കോഴിക്കോട് സ്വദേശി സിറാജ് എന്നിവരെയാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്. ദുബൈയില്‍ നിന്ന് എത്തിയ ഐ എക്‌സ് 344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ അമീന്റെ ചെക്കിങ് ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.എമര്‍ജന്‍സി ലൈറ്റില്‍ നിന്ന് 175 ഗ്രാം തൂക്കംവരുന്ന സ്വര്‍ണ തകിടുകള്‍ എയര്‍ കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു.എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 350 മസ്‌കത്ത് കോഴിക്കോട് വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി സിറാജില്‍ നിന്ന് 937 ഗ്രാം സ്വര്‍ണ്ണമിശ്രിതം കണ്ടെത്തി. ഇതില്‍നിന്ന് 780 ഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തു. അസിസ്റ്റന്റ് കമീഷണര്‍മാരായ ടി .എ കിരണ്‍, എം .കെ സുരേന്ദ്രനാഥന്‍, സൂപ്രണ്ടുമാരായ കെ. പി മനോജ്, എം പ്രകാശ്, ഇന്‍സ്‌പെക്ടര്‍മാരായ കെ മുരളീധരന്‍, പ്രമോദ്, രോഹിത് കത്രി, യോഗേഷ്, മിനിമോള്‍, ഹവില്‍ദാര്‍ അശോകന്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണ്ണവേട്ട നടത്തിയത്.
0 Comments