LATEST UPDATES

6/recent/ticker-posts

തര്‍ക്കം മൂത്തു; കോട്ടയത്ത് ഹോട്ടല്‍ പെട്രോളൊഴിച്ച് കത്തിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്



കോട്ടയം : കോട്ടയം കാണക്കാരിയില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടല്‍ പെട്രോളൊഴിച്ച് കത്തിച്ചു. ഹോട്ടല്‍ നടത്തിപ്പുകാരനായ ദേവസ്യയുമായുള്ള പണത്തര്‍ക്കത്തെ തുടര്‍ന്ന് ബേബി എന്നയാളാണ് ഹോട്ടലിന് തീയിട്ടത്. തീ പടര്‍ന്നതോടെ ഇരുവര്‍ക്കും പൊള്ളലേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബേബിയും ദേവസ്യയും തമ്മില്‍ പണത്തെ ചൊല്ലി തര്‍ക്കം നില നിന്നിരുന്നു. ഇതാകാം തീയിടാന്‍ ബേബിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം.

Post a Comment

0 Comments